Search
Close this search box.

റോഡ് സുരക്ഷ മാസാചരണം സമാപിച്ചു.

eiM7ZTQ81313

 

ആറ്റിങ്ങൽ : റോഡ് സുരക്ഷാ ജീവൻരക്ഷാ എന്ന സന്ദേശം ഉയർത്തി കൊണ്ട് കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന റോഡ് സുരക്ഷ മാസാചരണം സമാപിച്ചു. ആറ്റിങ്ങൽ ആർടി ഓഫീസിന്റെ നേതൃത്വത്തിൽ ഇതോടനുബന്ധിച്ച് പരിശീലകർക്കുള്ള ബോധവൽക്കരണ ക്ലാസും പരിശീലന ക്ലാസും സംഘടിപ്പിച്ചു. റോഡപകടങ്ങൾ പരമാവധി കുറയ്ക്കുക, റോഡ് നിയമങ്ങൾ യഥാവിധി പാലിക്കാൻ പുതുതലമുറയിലെ ഡ്രൈവർമാരെ ബോധവാന്മാരാക്കുക തുടങ്ങി അപകടരഹിത റോഡ് സുരക്ഷ യാത്രയ്ക്കുള്ള ബോധവൽക്കരണ ക്ലാസുകൾ ആണ് നടന്നത്. ആറ്റിങ്ങൽ ആർ. റ്റി. ഓഫീസ് ജോയിൻ ആർ. റ്റി. ഒ ശ്യാം എസ് ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനസ് മോഹമ്മദ്, ആസ്സിസ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അനിൽ ജി.എസ്, ധനേഷ് , കുമാർ, ശ്രീപ്രസാദ്, സൂരജ്,മഹേഷ്, ഷജീർ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!