മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ ഓപ്പൺ എയർ ഓഡിറ്ററിയത്തിൽ അനുമതിയില്ലാതെ യോഗം നടത്തിയതിനു സി പി എമ്മിന്റെ കർഷക സംഘത്തിനെ കൊണ്ട് വാടക അടപ്പിച്ചു. ഓപ്പൺ എയർ ഓഡിറ്ററിയത്തിൽ യോഗം നടത്തുന്നതിനും വൈദ്യുതി ഉപയോഗിക്കുന്നതിനും മുൻകൂട്ടി രൂപ അടക്കേണ്ടതാണ്. ജനുവരി മാസം 10നും 15നും അനുവാദം ഇല്ലാതെ പരിപാടി നടത്തിയിരുന്നു. സംഭവം പുറത്തുകൊണ്ട് വന്ന യൂ ഡി എഫ് അംഗങ്ങൾ ഭരണ സമിതിയോഗത്തിൽ വിഷയം ഉന്നയിക്കുകയും നോട്ടിസ് നൽകി പിഴയടപ്പിക്കാൻ തീരുമാനം എടുക്കുകയും ചെയ്തു. ഒരു മാസമായിട്ടും രൂപ അടക്കാൻ തയ്യാറാകാതിരുന്നവർ യൂ ഡി എഫ് അംഗങ്ങളുടെ കടുത്ത ഇടപെടലിലും പ്രത്യക്ഷ സമരത്തിലേക്കു കടക്കുമെന്നായപ്പോൾ രൂപ പഞ്ചായത്തിൽ അടച്ചു രസീത് കൈപ്പറ്റുകയായിരുന്നു.