ആറ്റിങ്ങൽ : പാലും,നെയ്യും,ഐസ് ക്രീമും, ചോക്ലേറ്റ് അങ്ങനെ അമുലിന്റെ എല്ലാ ഉത്പന്നങ്ങളുമായി ആറ്റിങ്ങലിൽ ഒരു സ്ഥലമുണ്ട്. ആറ്റിങ്ങൽ മൂന്നുമുക്കിലെ അമുൽ ഷോപ്പിനെ കുറിച്ചാണ് പറയുന്നത്. പ്രവർത്തനം ആരംഭിച്ചു മൂന്ന് മാസം പിന്നിടുമ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
രാജ്യത്തെ പ്രമുഖ ബ്രാൻഡ് ആണ് അമുൽ. കുട്ടികളുടെയും യുവാക്കളുടെയും ഇഷ്ട ബ്രാൻഡും. അമുൽ ഐസ് ക്രീമിനോട് എന്നും ഒരു താല്പര്യമാണ്. അതിന്റെ വിവിധ ഫ്ലേവറുകളിൽ ലഭിക്കുന്ന ഐസ് ക്രീമിന്റെ രുചിയും ഒരുപാട് നാളുകളായി ആളുകൾ തിരിച്ചറിഞ്ഞതാണ്. അമുൽ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്നതിനാൽ വിലയും കുറവാണ് മാത്രമല്ല ഓഫറുകളും ഉണ്ട്.
ഐസ് ക്രീമും ചോക്ലേറ്റും മാത്രമല്ല, കൂൾ ഡ്രിങ്ക്സ്, ന്യൂട്രിഷൻ ഡ്രിങ്ക്സ്, കുക്കീസ്, ബിസ്ക്കറ്റ്സ്, കാൻ ഷേക്കേസ്, ചീസ്, റസ്ക് അങ്ങനെ എല്ലാമുണ്ട്.ഐസ് ക്രീമിൽ തന്നെ കോൺ, സ്റ്റിക്ക്, സാൻഡ്വിച്ച്, ഫ്രഷ് ക്രീം അങ്ങനെ എല്ലാമുണ്ട്. സൂപ്പർ ഫ്രൂട്ട് ചോക്ലേറ്റും ഗുലാബ് ജാമുൻ ഉൾപ്പെടെ അമുലിന്റെ എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഷോപ്പ് പ്രവർത്തിക്കും. ഇരുന്ന് കഴിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
അമുൽ
ട്രെൻഡ്സ് ഷോറൂമിനു എതിർവശം
മൂന്നുമുക്ക്,ആറ്റിങ്ങൽ
ഫോൺ : 7736074785.