ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലെ ശിവലിംഗം

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ നൂറ്റിപതിനൊന്നടി ഉയരമുള്ള ശിവലിംഗം ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയതാണെന്ന ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്‌സ് നൽകിയ സർട്ടിഫിക്കറ്റ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് ഗവർണർ പി. സദാശിവം കൈമാറി. ഏറ്റവും വലിയ ശിവലിംഗ നിർമ്മാണത്തിലൂടെ ചെങ്കൽ ക്ഷേത്രം എല്ലാ ജാതിമതസ്ഥർക്കും കടന്നുവരാവുന്ന ദേശീയ തീർത്ഥാടനകേന്ദ്രമായി മാറട്ടെയെന്ന് ഗവർണർ ആശംസിച്ചു. വിയറ്റ്‌നാം ബുക്ക് ഒഫ് റെക്കാഡ്‌സ്, നേപ്പാൾ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഇൻഡോനേഷ്യൻ പ്രൊഫഷണൽ സ്പീക്കേസ്‌ഴ്‌സ്‌ അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ ക്ഷേത്രം സന്ദർശിച്ച് വിലയിരുത്തിയതിനെ തുടർന്നാണ് റെക്കാഡ് നൽകിയത്. ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരിയും മുൻ കോളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറുമായ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി പ്രൊഫ. തുളസീദാസൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം, ഓലത്താന്നി അനിൽ എന്നിവർ പങ്കെടുത്തു. ശിവലിംഗം ഉടൻ തന്നെ ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!