മിണ്ടാപ്രാണികൾക്ക് രക്ഷകരായി ഫയർഫോഴ്സ്

eiY2B4Q4408

 

ആറ്റിങ്ങൽ :മിണ്ടാപ്രാണികൾക്ക് രക്ഷകരായി ആറ്റിങ്ങൽ ഫയർഫോഴ്സ്.ഇന്ന് രാവിലെ 10 :30ഓടെ ചെമ്പകമംഗലം സ്വദേശിയുടെ ആട് കിണറ്റിൽ വീണു. എന്നാൽ ആടിനെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ ആള് ഇറങ്ങിയെങ്കിലും അയാളും കിണറ്റിൽ കുടുങ്ങി. ഒടുവിൽ ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ എ. എസ്.റ്റി.ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തുകയും ആടിനെയും അതിനെ എടുക്കാൻ ഇറങ്ങിയ ആളെയും നെറ്റും റോപ്പും ഉപയോഗിച്ച് കരയ്ക്കു കയറ്റി.

ഉച്ചയ്ക്ക് രണ്ട് മണിയോടെ കടവിള സ്വദേശിയുടെ വിട്ടിലെ വളർത്തുനായയുടെ കഴുത്തിൽ തുടൽ കുരുങ്ങി അപകടത്തിലായി. തുടർന്ന് അവർ സേനയുടെ സേവനം ആവശ്യപ്പെടുകയും ചെയ്തു. സേനാംഗങ്ങൾ ഉടൻ തന്നെ ഷിയേഴ്സ് ഉപയോഗിച്ച് ചങ്ങല കണ്ണികൾ മുറിച്ച് മാറ്റി നായയെ രക്ഷപ്പെടുത്തി. ആറ്റിങ്ങൾ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരായ ബിജു, ഷിജാം, വിദ്യാരാജ്, അനിമോൻ, ബിനു .കെ, സന്തോഷ് കുമാർ, രാജഗോപാൽ, അഷ്റഫ്, സജി.എസ്.നായർ എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!