‘അരങ്ങ്’ പുരസ്‌കാരം അഡ്വ. വെൺകുളം ജയകുമാറിന്

eiVDPOF10006

 

ചിറയിൻകീഴ് : മലയാളനാടക ദേശീയ സംഘടനയായ അരങ്ങിന്റെ രണ്ടാമത് പുരസ്‌കാരത്തിനു കേരളത്തിലെ മുപ്പത്തിയാറു പ്രൊഫഷണൽ നാടകസമിതികൾക്ക് 1983 മുതൽ ഇരുന്നുറിൽ പരം നാടകങ്ങൾ എഴുതിയ വെൺകുളം ജയകുമാറിനെ തിരഞ്ഞെടുത്തു. 1983 ലാണ് വെൺകുളം ജയകുമാർ പ്രൊഫഷണൽ നാടകരംഗത്തേക്ക് പ്രവേശിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ ഏകാങ്ക നാടകമെഴുതിയത്. ഗവ. ലോ കോളേജിൽ ഒരുപാട് സമ്മാനങ്ങൾ തേടിയെത്തിയ ‘ഫിനിക് സ്’ എന്ന നാടകം ദേശാഭിമാനി ബുക് സ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടയിൽ പഠന കാലത്തെ കലാപ്രവർത്തനങ്ങൾ കൂടാതെ നിർവാധി അമക്ച്ച്വർ നാടകങ്ങൾ എഴുതി അവതരിപ്പിക്കുകയുണ്ടായി. കോഴിക്കോട് പൂർണ്ണാ പബ്ലിക്കേഷൻസിൽ “സംക്രമം” എന്ന നാടകം പ്രസിദ്ധീകരിച്ചു. തുടർന്ന് തോപ്പിൽ ഭാസി സംവിധാനം ചെയ് ത “ഭ്രാന്തരുടെ ലോകം” എന്ന നാടകത്തിൽ സ് ക്രിപ്റ്റ് എഴുതി. 1983ൽ തിരുവനന്തപുരത്തെ കോടതികളിൽ അഭിഭാഷകനായി പ്രാക് ടീസ് തുടങ്ങിയത്. “ആരടാ വലിയവൻ” എന്ന നാടകത്തിലും സ് ക്രിപ്റ്റ് എഴുതാൻ അവസരം ലഭിച്ചു. കോഴിക്കോട് സ്റ്റേജ് ഇൻഡ്യയ്ക്ക് വേണ്ടി “ജപമാല” എന്ന നാടകം എഴുതിനൽകി. തുടർന്ന് ഗുരു, ക്ഷത്രിയൻ, എഴുത്തച്ഛൻ, തൃമധുരം, കൃഷ് ണഗാഥ, ചിലപ്പതികാരം തുടങ്ങി പന്ത്രണ്ടോളം നാടകങ്ങൾ എല്ലാ വർഷവും തുടർച്ചയായി എഴുതി. പ്രശസ് തമായ സമിതികൾക്കു വേണ്ടി സൗപർണ്ണിക, ഗായത്രി, അപർണ്ണാ, വില്യം ഡിക്രൂസ്, മന്ദാകിനിയുടെ മൗനതീരങ്ങൾ, മുഹൂർത്തും ശുഭ മുഹൂർത്തം തുടങ്ങിയ പ്രൊഫഷണൽ നാടകങ്ങൾ സ് ക്രിപ്റ്റ് എഴുതി. തിരുവനന്തപുരം ജില്ലാ കോടതി ബാർ അസോസിയേഷനും മൂന്നു തവണ ആദരിച്ചിട്ടുണ്ട്.
നാലു വർഷം ആൾ ഇൻഡ്യാ റേഡിയോ ഓണത്തിനു, നാടകോത്സവത്തിനും പ്രൊഫഷണൽ നാടകങ്ങൾ ബ്രോഡ് കാസ്റ്റ് ചെയ് തിട്ടുണ്ട്. 1992, 1993 വർഷങ്ങളിൽ അന്നത്തെ പ്രശസ് തമായ “നാന”യുടെ മികച്ച നാടക കൃത്തിനും സ് പെഷ്യൽ ജൂറി അവാർഡിനും അർഹമായി. കൂടാതെ ഫൈൻ ആർട് സ് സൊസൈറ്റി അവാർഡുകൾ, ആദരങ്ങൾ എന്നിവയൊക്കെ ധാരാളം ലഭിക്കുകയുണ്ടായി. കേരളത്തിലെ മികച്ച 36 സമിതിക്കൾക്ക് വേണ്ടി 210 നാടകങ്ങൾ ഇതുവരെ എഴുതി. നിലവിൽ ഒരു നോവൽ ‘വിശ്വവേദി’ എന്ന മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്നു. അവാർഡ് തുകയായ പതിനായിരം രൂപ ക്യാഷ് അവാർഡും, ശിൽപ്പവും, പ്രശസ് തി പത്രവുമടങ്ങിയ പുരസ്‌കാരം മാർച്ച് ഏഴിന് ആലപ്പുഴ എസ് എൽ പുരം രത് നാകല ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വയലാർ ശരത് ചന്ദ്രവർമ്മ അവാർഡ് സമ്മാനിക്കും.
സിപിഐ എം ചിറയിൻകീഴ് ലോക്കൽ കമ്മിറ്റിയുടെ പരിധിയിലുള്ള ആൽത്തറമൂട് ബ്രാഞ്ച് അംഗവും, പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആറ്റിങ്ങൽ ഏരിയാ എക് സിക്യൂട്ടീവ് അംഗവും, കർഷകസംഘം ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റുമാണ്.

Caption : അഡ്വ. വെൺകുളം ജയകുമാര്‍

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!