Search
Close this search box.

പെരുമാതുറയിൽ നിയന്ത്രണം വിട്ട ടെമ്പോ വാൻ മതിൽ ഇടിച്ച് തകർത്തു

eiT59P733931

 

പെരുമാതുറയിൽ ടെമ്പോ വാൻ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു. ഇന്ന് രാവിലെ 7.30 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. പെരുമാതുറയിൽ നിന്നും കഴക്കൂട്ടം കിൻഫ്രയിലേക്ക് സർവ്വീസ് നടത്തുന്ന ടെമ്പോ വാനാണ് അപകടത്തിലകപ്പെട്ടത്. മാടൻവിളയിൽ നിന്നും കിൻഫ്രയിലേക്ക് പോകും വഴി പെരുമാതുറ – മാടൻവിള പാലത്തിന് സമീപത്തായിരുന്നു അപകടം.
അപകടത്തിൽ ഡ്രൈവർ റെഫീക്കിനും മാടൻവിള സ്വദേശികളായ ഷീബ, ബുഷ്റ എന്നീ യാത്രക്കാർക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
പാലത്തിൽ നിന്നും താഴെക്ക് ഇറങ്ങും വഴി ടയർ പഞ്ചറായതാണ് അപകട കാരണം.അപകടത്തിൽ വാഹനത്തിൻ്റെ മുൻ വശം ഭാഗികമായി തകർന്നു.അപകടത്തിൽ പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!