നെടുമങ്ങാട് : നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു. യാത്രക്കാരൻ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമങ്ങാട് കൊല്ലംങ്കാവ് ജംഗ്ഷനിലാണ് സംഭവം. ബൈക്കിന് സൈഡ് കൊടുത്ത സിഫ്റ്റ് ഡിസൈർ കാർ ആണ് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചത്. കാർ ഓടിച്ചിരുന്നത് മുതുവിള സ്വദേശിയായ വിജയനാണ്.ഉച്ചകഴിഞ്ഞു മൂന്ന് മണിക്കാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ തന്നെ പോലീസും,കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.