തൊളിക്കോട്: മുറുക്കാൻ കടയിൽ നിന്നും 11ലിറ്റർ വിദേശ മദ്യം വിതുര പോലീസ് പിടികൂടി. വിതുര പോലീസ് സ്റ്റേഷൻ പരിധിയിൽ തൊളിക്കോട് തേവൻ പാറ അണ്ണാച്ചി മുക്ക് പ്ലാവിള വീട്ടിൽ ഷാജിമോനെ (50) ആണ് പിടികൂടിയത്. ഇയാൾ നടത്തിവരുന്ന പ്ലാവിള ജംഗ്ഷനിലുള്ള മുറുക്കാൻ കടയിൽ നിന്നും കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 11ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കഴിഞ്ഞ ദിവസം വൈകുന്നേരം 6.50 ന് കണ്ടെത്തിയത്. പ്രതിയെ അബ്കാരി നിയമം ചുമത്തി വിതുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.