മിൽകൊ ഡയറി കിടാരി പാർക്കിലെ പുതുതായി സ്ഥാപിച്ച ജൈവവള യൂണിറ്റ് സ്വിച്ച് ഓൺ കർമവും വിവിധ ജൈവവളങ്ങളുടെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി എം.എൽ.എ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അംബിക അധ്യക്ഷത വഹിച്ച ചടങ്ങിൽ മിൽകൊ ചെയർമാൻ പഞ്ചമം സുരേഷ് സ്വാഗതം പറഞ്ഞു.ഡോക്ടർ കമലാസനൻ പിള്ള റിപ്പോർട്ട് അവതരണം നടത്തി. ജൈവവളങ്ങളുടെ ആദ്യവില്പന ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ് നിർവഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രൻ.ജില്ലാ ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുജയ് കുമാർ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ മെമ്പർമാർ ആശംസകളർപ്പിച്ച് സംസാരിച്ചു .