അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിൽ യുവതിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.അഞ്ചുതെങ്ങ് കായിക്കര വെണ്മതിയിൽ ആനി (48) ആണ് പുലർച്ചയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം റവന്യൂ ഡിപ്പാർട്മെന്റ് ജീവനക്കാരിയായിരുന്നു ആനി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനി ജോലി സംബന്ധമായ വിഷയങ്ങളിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ യുവതിയുടേത് എന്ന് സംശയിക്കുന്ന ഡയറി കണ്ടെത്തി.പോലീസ് നടപടി ക്രമങ്ങൾക്ക് ശേഷം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായ് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.