അഞ്ചുതെങ്ങ് : നേപ്പാളിൽ വെച്ചുനടന്ന ഊഷു 42 ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും അഞ്ചുതെങ്ങ് സ്വദേശികൾക്ക്.അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയായ അനന്തു സ്വർണ്ണമെഡലും മൂലയ്തോട്ടം സ്വദേശിയായ പ്രപഞ്ച് വെള്ളി മെഡലുമാണ് കരസ്ഥമാക്കിയത്. ഗോവയിൽ വച്ചുനടന്ന മത്സരത്തിലും ഇരുവരും സമാന മെഡൽ നേട്ടം കൈവരിച്ചിരുന്നു.
ഇരുവരും കടയ്ക്കാവൂർ SSPBHS പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ്.സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അനന്തു അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ജെറി ബിജിമോൾ ദമ്പതികളുടെ മകനും,വെള്ളിമെഡലിന് അർഹനായ പ്രപഞ്ച് അഞ്ചുതെങ്ങ് മൂലയ്തോട്ടം കടകത്ത് വീട്ടിൽ പ്രദീപ് ബിന്ദു ദമ്പതികളുടെ മകനുമാണ്.