അണ്ടൂർക്കോണം : അണ്ടൂർക്കോണം തൃജ്യോതിപുരം ക്ഷേത്രക്കുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ നാട്ടുകാർ കുളത്തിൽ മൃതദേഹം കണ്ടതോടെ പോലീസിനെ വിവരം അറിയിച്ചു. പോത്തൻകോട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല