Search
Close this search box.

ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ജീവനക്കാരി ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കും : ഡെപ്യൂട്ടി സ്പീക്കർ

Adobe_20210301_195341_compress30

 

ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ജീവനക്കാരി ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരായ വരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സഹ പ്രവർത്തകരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് അഞ്ചുതെങ്ങ് കായിക്കര സ്വദേശിയായ ആനി ആത്മഹത്യ ചെയ്തത്.തന്നെ മാനസികമായി പീഡിപ്പിച്ചവരെ കുറിച്ച് ആനി തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഈ ഡയറി ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്.
ആനിയുടെ വീട് സന്ദർശിച്ച ഡെപ്യൂട്ടി സ്പീക്കർ കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത്
ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ലൈജു, എസ്. പ്രവീണ്‍ ചന്ദ്ര, എസ്. സുരേന്ദ്രന്‍, എൽ.സ്കന്ദകുമാർ, ശ്യാമ പ്രകാശ് എന്നിവർ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!