നെയ്യാർഡാം : കള്ളിക്കാട് പള്ളിവേട്ട ഭാഗത്ത് പ്രായപൂർത്തിയാകാത്തവർക്ക് വിൽക്കുന്നതിനായി ശേഖരിച്ചിരുന്ന 338 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പള്ളിവേട്ട സ്വദേശിയായ ഷാജിയുടെ കടയിൽനിന്നും റൂറൽ ജില്ലാ പോലീസ് മേധാവി ബി. അശോകൻ ഐപിഎസിനെ കീഴിൽ നെടുമങ്ങാട് ഡിവൈഎസ്പി വി. വിനോദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിലെ അംഗങ്ങളായ നെവിൽരാജ്, സതികുമാർ, വിജേഷ് എന്നിവരും, നെയ്യാർഡാം പോലീസ് സ്റ്റേഷനിലെ എസ്ഐ സാബുജി അഡീഷണൽ എസ്ഐ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഹൃദീൻ, പ്രവീൺ പ്രമിദ, അഖില എന്നിവരും ചേർന്ന് നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.