മികച്ച ഇൻസ്ട്രക്ടർക്കുള്ള കേരള സർക്കാർ സംസ്ഥാനതല ബസ്റ്റ് ഇൻസ്ട്രക്ടർ സർവീസ് എക്സലൻസ് അവാർഡ് നേടിയ വി.ആർ.എ. ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണനെ ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂരും (ഫ്രാക്ക്) വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനും പൊന്നാടയണിയിച്ച് അനുമോദിച്ചു. ഫ്രാക്ക് പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു, ട്രഷറർ ജി.ചന്ദ്രബാബു, സെക്രട്ടറി രാജുകുമാർ, വി.ആർ.എ. വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ്, ആർ. അനിൽകുമാർ, വത്സകുമാരൻ നായർ, വിജയൻ, രാജേന്ദ്രൻ പിള്ള. ചന്ദ്രിക, മഞ്ജു, സജിത തുടങ്ങിയവർ പങ്കെടുത്തു.