കിളിമാനൂർ പുല്ലയിൽ ഭാഗത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ

Image for representation purpose only

കിളിമാനൂർ : കിളിമാനൂർ പുല്ലയിൽ ഭാഗത്ത് ഇന്ന് വൈകുന്നേരം പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാരിൽ ചിലർ പറയുന്നു. പന്നിയെ ഓടിക്കുന്നത് കണ്ടെന്നാണ് പറയുന്നത്. എന്നാൽ പുലിയെ തന്നെയാണോ കണ്ടതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മഞ്ഞയിൽ കറുത്ത വരകളുള്ള ജീവി പന്നിയെ ഓടിച്ചത്കണ്ടെന്ന് സ്ത്രീകൾ ഉൾപ്പടെ കുറച്ചു പേർ പറയുന്നു. കിളിമാനൂർ പോലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ പരിശോധിക്കുകയും നാട്ടുകാരോട് കാര്യങ്ങൾ തിരക്കുകയും ചെയ്തു. എന്തായാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. നാളെ വനം വകുപ്പ് സ്ഥലത്തെത്തി കാൽപാടുകൾ ഉൾപ്പടെ പരിശോധിച്ച് പുലിയുടെ സാന്നിധ്യം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്‌

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!