Search
Close this search box.

ആറ്റിങ്ങൽ നഗരസഭ കുടിശിക നിവാരണ കളക്ഷൻ ക്യാമ്പുകൾ ഞായറാഴ്ച ദിവസം പ്രവർത്തിക്കും

ei0HLIW28143

 

ആറ്റിങ്ങൽ: കെട്ടിട നികുതിയും തൊഴിൽ കരവും പിഴ കൂടാതെ ഒടുക്കുന്നതിനായാണ് കുടിശിക നിവാരണ കളക്ഷൻ ക്യാമ്പുകൾ നഗരസഭ സംഘടിപ്പിക്കുന്നത്. പട്ടണത്തിലെ 4 കേന്ദ്രങ്ങളിലായാണ് 7.03.2021 ഞായറാഴ്ച കളക്ഷൻ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

കുഴിമുക്ക് സാരാഭായ് റിക്രിയേഷൻ ക്ലബ്, ആലംകോട് ഗവ. എൽ.പി സ്കൂൾ, എൻ.എസ്.എസ് കരയോഗം എൽ.എം.എസ് ജംഗ്ഷൻ, കരിച്ചയിൽ അംഗൻവാടി എന്നിവിടങ്ങളിലാണ് നാളെ രാവിലെ 10 മണി മുതൽ 1 മണി വരെ കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുന്നത്. നഗരസഭ തയ്യാറാക്കിയിട്ടുള്ള ഈ സംവിധാനം പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!