ചിറയിൻകീഴ് : ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം സ്വകാര്യവസ്തുവിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. ജനവാസ മേഖലയായ ഇവിടെ വളരെ വേഗത്തിൽ തന്നെ ആറ്റിങ്ങൽ അഗ്നിശമന സേന ഇടപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കിയത് വലിയ അപകടം ഒഴിവാക്കി. ആറ്റിങ്ങൾ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ എ. എസ്. ടി. ഒ മനോഹരൻ പിള്ള, എസ്. എഫ്. ആർ. ഒ മുകുന്ദൻ, ചന്ദ്രമോഹൻ, എഫ്. ആർ. ഒ മാരായ ബിനു ആർ. എസ് , ശ്രീരൂപ്, സുമിത്ത്, മനു എം എന്നിവരാണ് ദൗത്യത്തിൽ പങ്കാളികളായത്. ഉണങ്ങിയ പുല്ലും പാഴ്ചെടികളും വൃത്തിയാക്കി ഇത്തരം അപകടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അഗ്നി രക്ഷാ സേന അറിയിച്ചു. ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തിയാണ് സേന മടങ്ങിയത്.