ആറ്റിങ്ങൽ: കെ.റ്റി.സി.റ്റി കോളേജിലെ സാക്ഷി വിമൻസ് ക്ലബ് സംഘടിപ്പിച്ച വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. വി.എസ്.വീണ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫിറോഷ്.എം.ബഷീർ അധ്യക്ഷ വഹിച്ചു. പോലീസ് സബ് ഇൻസ്പെക്ടർ ആശ, കോളേജ് യൂണിയൻ ചെയർമാൻ ഷെഫീർ, അധ്യാപകരായ ഷിജിൻ, നിസറുദ്ദീൻ, പ്രദീപ്, രശ്മിശ്രീ, പ്രതീക്ഷ പ്രകാശ്, നവ്യ രാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.