വർക്കല : സ്റ്റാഫ് വെൽഫയർ അസോസിയേഷന്റെ 2020ലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ടീം വർക്കലയ്ക്ക്. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ നടന്ന അനുമോദന ചടങ്ങിൽ മുൻ അവാർഡ് ജേതാക്കൾ ആയ വർക്കല എംജിഎം സ്കൂൾ സെക്രട്ടറി ഡോ പി. കെ സുകുമാരൻ സാറും ന്യൂ രാജസ്ഥാൻ മാർബിൾസ് ഉടമ വിഷ്ണു ഭക്തനും സംയുക്തമായി 2020 ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ടീം വർക്കല പ്രതിനിധി ആയ സൈഫുദീനു നൽകി ആദരിച്ചു. ചടങ്ങിൽ വർക്കല ശിവഗിരി റയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.