ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ
ഇടതുമുന്നണി സ്ഥാനാർത്ഥി വി.ശശി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കായിക്കര ആശാൻ സ്മാരകത്തിലെ മഹാകവി കുമാരനാശാന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് അന്തരിച്ച സിപിഐ എം നേതാവ് ശശാങ്കന്റെ സ്മൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തുകയും, മത സ്ഥാപനങ്ങൾ കടകൾ വ്യാപാര സ്ഥാപനങ്ങൾ വീടുകൾ എന്നിവിടങ്ങളിൽ കയറി വോട്ടുകൾ ചോദിച്ചു. കായിക്കര എത്തിയ സ്ഥാനാർഥിയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ലൈജു, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജറാൾഡ് എന്നിവർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, അഡ്വ. എസ്. ലെനിൻ,സി പയസ്, എസ് പ്രവീൺ ചന്ദ്ര, എസ് സുരേന്ദ്രൻ, ബി. എൻ.സൈജു രാജ്, ടൈറ്റസ്, എൽ. സ്കന്ദ കുമാർ എന്നിവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.



