കല്ലമ്പലം : കല്ലമ്പലത്ത് സ്വകാര്യ ബസ്സിനടിയിൽ പെട്ട സ്കൂട്ടറിൽ നിന്ന് സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലമ്പലം വെയിലൂർ സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. കല്ലമ്പലം ജങ്ഷനിലെ ആറ്റിങ്ങൽ ഭാഗത്തെ ബസ് സ്റ്റാൻഡിനു മുന്നിൽ നിന്ന മാതാവിനോട് സ്കൂട്ടർ നിർത്തി സംസാരിച്ചു കൊണ്ടുനിന്ന സുരേഷിനെ വർക്കല-ചിറയിൻകീഴ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുരേഷ് ഒരുവശത്തേക്കു വീണതിനാൽ ദുരന്തം ഒഴിവായി. സ്വകാര്യ ബസിന്റെ അടിയിൽ കുടുങ്ങിയ സ്കൂട്ടർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
