Search
Close this search box.

അഞ്ചുതെങ്ങ് മുഞ്ഞമൂട് പാലത്തിൽ വിള്ളൽ

eiP47HP36882

 

അഞ്ചുതെങ്ങ്-ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഞ്ചുതെങ്ങ് കായലിനു കുറുകെയുള്ള മുഞ്ഞമൂട് പാലത്തിൽ ദ്വാരം കണ്ടെത്തിയതു നാട്ടുകാരിൽ പരിഭ്രാന്തി പരത്തുന്നു . 13 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ മധ്യഭാഗത്തായാണു കുഴിയുടെ രൂപത്തിൽ വിള്ളലുണ്ടായത്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രം പ്രവർത്തനക്ഷമമായതോടെ മുഞ്ഞമൂട് പാലത്തിൽകൂടിയുള്ള വാഹനഗതാഗതം ഇരട്ടിയിലേറെയാണ്.

വിഴിഞ്ഞം തുറമുഖ നിർമാണകേന്ദ്രത്തിലേക്കുള്ള ട്രക്കുകളും വിവിധ തുറമുഖകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള ചരക്കുലോറികളും മുഞ്ഞമൂട് പാലം വഴിയാണ് ഓട്ടം. വിള്ളലിന്റെ വിസ്തൃതി കൂടിവരുന്നതായി സമീപവാസികൾ പറയുന്നു. വൃത്താകൃതിയിലുള്ള വിള്ളലിലൂടെ പാലത്തിന്റെ പുറംവശം കാണാനാവുന്നുണ്ട്. മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ നിർമാണ പദ്ധതിയിൽ പെടുത്തി 2.43കോടി രൂപ ചിലവഴിച്ചു നിർമിച്ച പാലം 2007ലാണു ഗതാഗതത്തിനായി തുറന്നു നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!