ആറ്റിങ്ങൽ :ആറ്റിങ്ങൽ പോലീസ് കോമ്പൗണ്ടിൽ അതിക്രമിച്ചുകയറി സർക്കാർ വകയായ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ജീപ്പിന്റെ ഗ്ലാസ് പാറക്കല്ല് കൊണ്ട് ഇടിച്ചു പൊട്ടിച്ചു സർക്കാരിനു നഷ്ടം ഉണ്ടാക്കിയ മുൻ കൊലപാതക ശ്രമ കേസ്സിലെ പ്രതി പിടിയിൽ. അയിലം മൂലയിൽ വീട്ടിൽ ഗോപിയുടെ മകൻ ബിജു ( 41)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഐഎസ്എച്ചഒ രാജേഷ് കുമാർ റ്റി, എസ് . ഐമാരായ ജിബി , ജോതിഷ് , ആശ, എ. എസ്ഐമാരായ രാജീവ് , താജുദീൻ , സിപിഒമാരായ ലിബിൻ , അജി , ബാലു എന്നിവർ ഉൾപെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .