തിരുവനന്തപുരം : തനിമ കലാസാഹിത്യ വേദിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറായി അമീർകണ്ടലിനേയും ജനറൽ സെക്രട്ടറിയായി മെഹ്ബൂബ്ഖാൻ പൂവാറിനേയും തെരഞ്ഞെടുത്തു.
ട്രിവാംഡ്രം കൾച്ചറൽ സെൻ്ററിൽ നടന്ന കൺവെൻഷനിൽ തനിമ ജില്ലാ രക്ഷാധികാരി ആരിഫ് നേമം അധ്യക്ഷത വഹിച്ചു. തനിമ കലാസാഹിത്യവേദി സംസ്ഥാന സമിതിയംഗം എം മെഹബൂബ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായി ഷമീം സുബൈർ (അസി.സെക്രട്ടറി), വിജയൻ കുഴിത്തുറ (നാടകം), റിയാസ്.എം.കെ.(സംഗീതം) മടവൂർ രാധാകൃഷ്ണൻ (സാഹിത്യം ), യാസീൻ ( ചിത്രകല), അമീർ ഹംസ ( സംഘാടനം), അൻസർ പാച്ചിറ,നേമംതാജുദീൻ ,നൂറുൽ ഹസൻ ,അൽ മയൂഫ്, അഷ്ക്കർ കബീർ ,നാസിമുദീൻ ,മെഹർ ,ഷാമില, മുബീന എന്നിവരേയും തെരഞ്ഞെടുത്തു.


