കഠിനംകുളം : കഠിനംകുളം ശാന്തിപുരത്ത് കാറിന് നേരേ നാടൻ ബോംബ് എറിഞ്ഞ ശേഷം കാറിലുണ്ടായിരുന്ന രണ്ട് പേരേ ക്രൂരമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പ്രതികൾ കഠിനംകുളം പോലീസിൻ്റെ പിടിയിലായി.കഠിനംകുളം വെട്ടുതുറ കോൺവെന്റിന് സമീപം സിതാര ഹൗസിൽ അപ്പു എന്ന് വിളിപ്പേരുള്ള 32 വയസ്സുള്ള ലിജു, 23 വയസ്സുള്ള വിജിത്, സെന്റാന്റ്രൂസ് പുഷ്പ വിലാസത്തിൽ കിച്ചു എന്ന് വിളിപ്പേരുള്ള 26 വയസ്സുള്ള റെട്രിക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ പതിനഞ്ചിന് രാത്രി പതിനൊന്നു മണിയോടെ പുതൂക്കുറിച്ചി ഭാഗത്തേയ്ക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചംഗ സംഘത്തെയാണ് രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ ആക്രമിച്ചത്.കാറിന് നേരേ നാടൻ ബോംബ് എറിഞ്ഞ ശേഷം കാർ തടഞ്ഞു നിർത്തി കാറിലുണ്ടായിരുന്ന പുത്തൻതോപ്പ് ബാലരാമപുരം സ്വദേശികളായ യുവാക്കളെ ക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് ഓടി രക്ഷപ്പെട്ടു.പിടിയിലായവർ കഴക്കൂട്ടം കഠിനംകുളം പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നിൽ ഗുണ്ടാ
പകയാണെന്നും കാറിലുണ്ടായിരുന്ന മറ്റുള്ളവരേ കുറിച്ച് പോലീസ് അന്വേഷിച്ച് വരുകയാണ്.ആക്രമണത്തിന് പിന്നിലുള്ള മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും കഠിനംകുളം പോലീസ്
എസ് എച്ച് ഒ ബെൻസ് ജോസഫ് അറിയിച്ചു.