വെഞ്ഞാറമൂട് : വെഞ്ഞാറമൂട് വട്ടയത്ത് ശക്തമായ കാറ്റിൽ വീടിനു മുകളിൽ വീണ മരം ഫയർ ഫോഴ്സ് മുറിച്ച് മാറ്റി. വട്ടയത്ത് ശ്യാമള ഭവനിൽ സുശീലാമ്മയുടെ വീടിനുമുകളിലാണ് മരം വീണത്. ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിൽ വീണ മരം ഇന്ന് രാവിലെ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ മുറിച്ച് മാറ്റാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.തുടർന്ന് വൈകുന്നേരം വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കയായിരുന്നു. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സന്തോഷ്,അബ്ബാസി,രഞ്ജിത്ത്,ശരത്ത്,അരുൺ എന്നിവർ ചേർന്ന് മരം സുരക്ഷിതമായി മുറിച്ച് മാറ്റി.