മരച്ചില്ല ഒടിഞ്ഞു വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

eiA699J65353

 

ആലംകോട് :മരച്ചില്ല ഒടിഞ്ഞു വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 8:30 മണിയോടെ ആലംകോട് കൊച്ചുവിള മുക്കിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റത്ത് ഒടിഞ്ഞു വീണതാണെങ്കിലും ആ സമയം വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ആറ്റിങ്ങൾ അഗ്‌നി രക്ഷാ നിലയത്തിൽ നിന്നും എ. എസ്. റ്റി. ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഉടൻ തന്നെ മരച്ചില്ല മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!