കാമുകനൊപ്പം താമസിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി, ഞെട്ടൽ മാറാതെ നാട്..

ei9M98F72921

 

ആനാട് : ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുൺ (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് അഞ്ജു, ശ്രീജു എന്ന യുവാവുമായി അടുക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇക്കാര്യം അരുൺ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപോർട്ടുകൾ. ഇന്നലെ രാത്രി അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേർന്ന് കൊലപ്പെടുത്തിയതെന്നുമാണ്  സൂചന. പോലീസ് അന്വേഷണം നടത്തി വരുന്നതേയുള്ളു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!