ആറ്റിങ്ങൽ :ആറ്റിങ്ങൽ കൊടുമൺ ജംഗ്ഷനിൽ ഇലക്ട്രിക്ക് പോസ്റ്റിൽ തീ പടർന്നത് ഭീതി പരത്തി. ഇന്ന് രാവിലെ 7.30 മണിക്കാണ് ആറ്റിങ്ങൾ കൊടുമൺ ജംഗ്ഷനിലെ പോസ്റ്റിലെ വയറിനും ബോക്സിനും തീ പടർന്നത്. ഉടൻ തന്നെ ആറ്റിങ്ങൾ അഗ്നി രക്ഷാ നിലയത്തിലെ എസ്. എഫ്. ആർ. ഒ മുകുന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് എക്സിംഗുഷർ ഉപയോഗിച്ച് തീ കെടുത്തിയത്. പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ 101 ഡയൽ ചെയ്ത് വിവരം ഫയർസ്റ്റേഷനിൽ അറിയിച്ചതിനാൽ സേനയ്ക്ക് തക്ക സമയത്ത് എത്തിച്ചേരാനും വൻ അപകടം ഒഴിവാക്കാനും കഴിഞ്ഞു. കെഎസ്ഇബി അധികാരികൾ സ്ഥലത്തുണ്ടായിരുന്നു. ഇടയ്ക്കിടെ ആറ്റിങ്ങൽ പരിസരങ്ങളിലെ ഇലക്ട്രിക്ക് പോസ്റ്റുകളിൽ തീ പടരുന്നത് തുടർക്കഥയാകുന്നു..
Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2021/03/Video_20210324130328075_by_vidcompact.mp4?_=1