പെരുമാതുറ : പെരുമാതുറയിൽ പുള്ളി സ്രാവിനെ പിടികൂടി വിട്ടയച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പെരുമാതുറ മുതലാപ്പൊഴിയിൽ നിന്നും വർക്കല സ്വദേശി കഅ്ബിയുടെ വള്ളത്തിലാണ് സ്രാവ് പിടിയിലായത്. മത്സ്യ തൊഴിലാളികൾ ചേർന്നു സ്രാവിന്റെ വാലിൽ കെട്ടി വലിച്ചു പെരുമാതുറ ലേലപ്പുരയിൽ എത്തിച്ചു. തുടർന്ന് ഒരാൾ അയ്യായിരം രൂപയ്ക്ക് വാങ്ങിക്കോളാം എന്ന് പറഞ്ഞെങ്കിലും സ്രാവിനെ പിടികൂടുന്നത് കുറ്റമാണെന്നുള്ള പ്രചരണം പരന്നതിനെ തുടർന്ന് കച്ചവടം നടത്താതെ ഉച്ചയ്ക്ക് 2 മണിയോടെ അഴിമുഖം ഭാഗത്തെത്തി കടലിൽ തന്നെ വിട്ടയച്ചു. സ്രാവിന് ആയിരം കിലോയോളം ഭാരം ഉണ്ടായിരുന്നതായി മത്സ്യ തൊഴിലാളികൾ പറയുന്നത്. നിരവധി ആളുകളാണ് സ്രാവിനെ കാണാൻ എത്തിയത്.
https://attingalvartha.com/2021/03/hotel-bright-attingal-march-25-opened/