വീട്ടമ്മ കൊല്ലപ്പെട്ട സംഭവം, അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

ei43ZEX50452

വ​ട്ട​പ്പാ​റ​യി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ച വീ​ട്ട​മ്മ കൊ​ല ചെ​യ്യ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ല​ഹ​രി മാ​ഫി​യ​യെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അന്വേഷ​ണം ഊ​ർ​ജി​ത​മാ​ക്കി. നി​ര​വ​ധി പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വിട്ടു. ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​താ​യി സൂ​ച​ന​യു​ണ്ട്.

വ​ട്ട​പ്പാ​റ പ​ന്നി​യോ​ട് വീ​ട്ടി​ല്‍ സു​ശീ​ല(65) ആണ് ​കഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​വ​രു​ടെ മ​ക​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വീ​ട് പൂ​ട്ടി​യ നി​ല​യി​ലു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സം​ശ​യം തോ​ന്നി വ​ട്ട​പ്പാ​റ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. അ​വ​ര്‍ എ​ത്തി ക​ത​ക് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ള്‍ കി​ട​പ്പു​മു​റി​യി​ല്‍ ജീ​ര്‍​ണി​ച്ച് തു​ട​ങ്ങി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
വീ​ട് പു​റ​ത്തു നി​ന്ന് പൂ​ട്ടി​യി​രു​ന്ന​തും, മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം മു​ള​ക് പൊ​ടി വി​ത​റി​യി​രു​ന്ന​തും, ക​ഴു​ത്ത് ഞെ​രി​ച്ച​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്താ​നാ​യ​തു​മാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‍റെ ഭലം വ​ന്നാ​ലെ ഇ​ത് പൂ​ർ​ണ​മാ​യും സ്ഥി​രീക​രി​ക്കാ​നാ​കു.​
ഇ​വ​രു​മാ​യി പ​ണ​മി​ട​പാ​ട് ന​ട​ത്തി വ​രു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഡോ​ഗ് സ്ക്വാ​ഡ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
മൊ​ബൈ​ൽ ട​വ​ർ, സി​സി​ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി വ​ട്ട​പ്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു. വ​ട്ട​പ്പാ​റ സി​ഐ ബി​ജു​ലാ​ലി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം പൗ​ഡി​ക്കോ​ണ​ത്തു​ള്ള മ​ക​ന്‍റെ വീ​ട്ടി​ൽ സം​സ്ക​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!