കാട്ടാക്കട : ഹാഷിഷ് ഓയിൽ കടത്ത് കേസിൽ രണ്ടുപേർ അറസ്റ്റിൽ. വിളപ്പിൽ വേങ്കറ ചിഞ്ചുഭവനിൽ ഭരത് കുമാർ(30), ഇയാളെ സഹായിച്ച ഇടുക്കി കൊന്നത്തടി മൂലേപ്പറമ്പിൽ വീട്ടിൽ നിഷ മെൽബിൻ എന്നിവരാണ് പിടിയിലായത്.സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബൈക്കിൽ കടത്തുന്നതിനിടയിൽ 607 ഗ്രാം ഹാഷിഷ് ഓയിലുമായി വിളപ്പിൽ വേങ്കറ ഭാഗത്തുവെച്ചാണ് ഭരത് കുമാർ പിടിയിലായത്. കൊലക്കേസ് ഉൾപ്പെടെ 14 ഓളം കേസുകളിൽ പ്രതിയാണ് ഭരത് കുമാർ.
എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ മധുസൂദനൻ നായർ, ഹരികുമാർ, ഷാജഹാൻ, രാജേഷ് കുമാർ, സുബിൻ, രാജേഷ്, ശ്രീലാൽ, ബിജു, ജിതേഷ്, വിപിൻ, ബിനു, റജീന എന്നിവരുമുണ്ടായിരുന്നു.