പാലോട് :പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. പുളിമാത്ത് വില്ലേജിൽ കൊടുവഴന്നുർ കടമുക്ക് ലതികാ ഭവനിൽ പ്രമോദ് ( 30 ) ആണ് അറസ്റ്റിലായത്. വികലാംഗനായ ഇയാൾ ബസുകളിലും മറ്റും ഭിക്ഷ യാചിച്ചു പണം സ്വരൂപിച്ച് ജീവിച്ചിക്കുന്നയാളാണ്. 23/03/21 ന് ഉച്ചക്ക് മടത്തറ നിന്നും പാലോട്ടേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിക്ക് പൈസ കൊടുക്കാൻ ശ്രമിക്കുകയും, സീറ്റിൽ അടുത്ത് പിടിച്ചിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയോട് അപമര്യാദയോട് പെരുമാറുകയുമായിരുന്നു. വീട്ടിലെത്തി കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയും സ്കൂളിലും സ്റ്റേഷനിൽ എത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ കുളത്തൂപ്പുഴ ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലോട് ഇൻസ്പെക്ടർ സി കെ മനോജിന്റെ മേൽനോട്ടത്തിൽ, എസ്ഐ നിസ്സാറുദീൻ, ജിഎസ്ഐ അൻസാരി, എഎസ്ഐ അനിൽകുമാർ ,ഷിബു ,ദീപാകുമാരി വിനീത് . എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.