Search
Close this search box.

ചിറയിൻകീഴ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുടുംബയോഗം സംഘടിപ്പിച്ചു

eiIN38482514_compress49

 

ചിറയിൻകീഴ്: വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. അനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുടുംബയോഗം സംഘടിപ്പിച്ചു. തോന്നയ്ക്കൽ ലാൽ ഭാഗ് കോളനിയിൽ നടന്ന യോഗം വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു.

കോർപ്പറേറ്റുകൾക്കും സംഘ്പരിവാർ സഹയാത്രികർക്കും ചോദിക്കുന്ന ഭൂമി യഥേഷ്ടം നൽകുന്ന സർക്കാരുകൾ
ദലിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും വിധിച്ചത് കുടികിടപ്പും ഒറ്റമുറി കോളനികളും
തോട് പുറമ്പോക്കുകളുമാണെന്നും അവരുടെ ഉറ്റവരെ അടക്കം ചെയ്യാൻ ആ തറയും പൊളിക്കേണ്ടുന്ന നിസ്സഹായതയിലേക്ക് അവരെ കേരളം വലിച്ചെറിഞെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണത്തിൽ നടന്ന കൊടും വഞ്ചനയുടെ ഇരകളായ ജനലക്ഷങ്ങളെ ആവർത്തിച്ച് അവഗണിക്കുന്നവർക്കെതിരെ
വിധിയെഴുതണം എന്ന് സ്ഥാനാർത്ഥി അനിൽകുമാറിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കൊണ്ട് സംസാരിച്ചു.

ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ. അനിൽകുമാർ, അയ്യൂബ് ഖാൻ, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് മഹേഷ് തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!