കാട്ടാക്കട : രാത്രിയിൽ വീട്ടിൽ കയറി വൃദ്ധയെയും മകനേയും ആക്രമിച്ച കേസിൽ കുളത്തുമ്മൽ കുളങ്ങര മുറിയിൽ കഞ്ചിയൂർക്കോണം ജ്യോതി ഭവനിൽ വാസുദേവൻ നായർ മകൻ കിംഗ് അജി എന്ന് വിളിക്കുന്ന അജികുമാർ (48) നെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
വെങ്ങറതല വിഷു നിവാസിൽ 67 വയസ്സുള്ള സരോജിനി അമ്മയേയും മകൻ മണിക്കുട്ടനേയും വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോണും നിലവിളക്കും മോഷ്ടിച്ചു കൊണ്ടു പോവുകയും ചെയ്ത കേസിലേക്കാണു
പ്രതിയെ അറസ്റ്റ് ചെയ്തത്. മകനുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാത്രിയിൽ വീട്ടിലെത്തിയ പ്രതി ആക്രമണം നടത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.