ഇളമ്പ :കിണറ്റിൽ വീണ ആടിനെ ഫയർ ഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം 3 മണിയോടെ ഇളമ്പ വല്ലഭൻകുന്ന് പുത്തൻവീട്ടിലെ ഷാജഹാന്റെ ജീവനോപാധി ആയിരുന്ന ആടാണ് 75 അടിയോളം താഴ്ചയും പത്തടിയോളം വെള്ളവുമുള്ള കിണറ്റിൽ വീണത്. വായുസഞ്ചാരം കുറഞ്ഞ കിണറ്റിൽ BA സെറ്റ്, നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ എഫ് ആർ ഒ വിപിനാണ് അതിസാഹസികമായി കിണറിലിറങ്ങി മിണ്ടാപ്രാണിയെ രക്ഷപ്പെടുത്തിയത്. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ എ എസ് റ്റി ഒ ശശികുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ വിദ്യാരാജ്, ബിനു. കെ, രജീഷ്, പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇത്തരം കിണറുകൾ ഇരുമ്പ് മൂടി ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വീട്ടുകാരെയും അവിടെ തടിച്ചുകൂടിയ നാട്ടുകാരെയും ബോധവത്ക്കരിച്ച ശേഷമാണ് സേന മടങ്ങിയത്.
