Search
Close this search box.

വർക്കലയിൽ വാടകവീട്ടിൽ നിന്നും പിസ്റ്റളും എയർ ഗണ്ണും പിടിച്ചെടുത്തു

eiPL64Q59776

 

വർക്കല : വർക്കല കുരയ്ക്കണ്ണി തിനവിള ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്കെടുത്തു രത്ന വ്യാപാരത്തിന്റെ മറവിൽ പണം തട്ടാൻ ശ്രമം നടത്തിയ വർക്കല സ്വദേശി മനു ഷാജഹാൻ ഉൾപ്പെടെയുള്ള സംഘത്തെ പോലീസ് പിടികൂടി. പോലീസിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് വീട് റെയ്ഡ് നടത്തിയപ്പോൾ അവരുടെ പക്കൽ നിന്നും രണ്ടു എയർ പിസ്റ്റളുകളും , എയർ ഗണും , ക്ലോറോഫാമും പോലീസ് കണ്ടെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിൽ കൂട്ടു കച്ചവടകാരായ വർക്കല സ്വദേശികളായ സുരേഷ്, നൗഷാദ് കൊല്ലം സ്വദേശി ജയകുമാർ ആലപ്പുഴ സ്വദേശി ഷിജു തിരുവനന്തപുരം സ്വദേശി ഡോൺ എന്നു വിളിക്കുന്ന കർമ്മ എന്നിവരെയും വർക്കല പോലീസ് പിടികൂടി. രത്നം വാങ്ങിക്കാൻ വന്ന മധുര സ്വദേശിയും , ആലപ്പുഴ സ്വദേശികളും , തിരുവനന്തപുരം സ്വദേശിയും പോലീസ് കസ്റ്റഡിയിലാണ്

കഴിഞ്ഞ ദിവസം കുരയ്ക്കണ്ണി തിനവിള ക്ഷേത്രത്തിനു സമീപം സംഘർഷം നടന്നിരുന്നു. നാട്ടുകാർ ഈ വിവരം പോലീസിൽ അറിയിച്ചിരുന്നു. ഈ സംഭവത്തിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധന നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!