Search
Close this search box.

ആറ്റിങ്ങലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ei2VP2A64701

 

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പ്രഭാകരന്റെ മകൻ രാജീവിനെ(36)യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

കുടുംബവഴക്കിനെ തുടർന്ന് തടയാൻ ശ്രമിച്ച കിഴുവിലം മാമം പാട്ടത്തിൽ വീട്ടിൽ രവിയുടെ മകൻ ദിലീഷ് (30)നെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ രാജേഷ് കുമാർ റ്റി,
എസ്ഐമാരായ ജിബി, ജ്യോതിഷ്, എ. എസ്‌.ഐ താജുദീൻ, സിപിഒ അജി, ഷമീർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!