കുറ്റിച്ചലിൽ ജുവലറിയിൽ മുളക് പൊടി വിതറി കവർച്ച നടത്തിയ സംഘത്തെ ഒരു മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി.കുറ്റിച്ചൽ ജംഗ്ഷനിലെ വൈഗ ഗോൾഡ് പാർക്കിൽ മുളക് പൊടി വിതറി കവർച്ച നടത്തിയ സംഘത്തെയാണ് പോലീസ് പിന്‍തുടര്‍ന്ന് പിടികൂടിയത്.രാത്രി 7.30 ന് സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജുവലറിയില്‍ എത്തിയ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് മുളക് പൊടി വിതറിയ ശേഷം കവര്‍ച്ച നടത്തിയത്. സ്വര്‍ണം നോക്കാനെന്ന പേരിൽ ജുവലറി ഉടമ സന്തോഷുമായി സംസാരിച്ച് നിന്ന സംഘം പെട്ടെന്ന് മുളക് പൊടി എറിയുകയായിരുന്നു.
2 പുരുഷനും ഒരു സ്ത്രീയും ഒരു കുഞ്ഞുമായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.6 പവനിൽ കുടുതൽ വരുന്ന സ്വർണ്ണം കവർന്ന സംഘം കാറില്‍ രക്ഷപെടുകയായിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ജില്ല മുഴുവന്‍ സന്ദേശം നല്‍കി. ഒരു മണിക്കൂറിനകം പ്രതികളെ മലയിൻകീഴ് പോലീസ് പിടികൂടി. പ്രതികളെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ് .