പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വ്യാപിച്ച് വരുന്ന കൊറോണ രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ മീന്നിലം,ആട്ടുകാല്‍,കരിക്കുഴി വാര്‍ഡുകളാണ് കണ്ടെയ്മെന്റ് സോണുകളായി ഉള്ളത്. ഇവിടങ്ങളില്‍ രോഗ ബാധിതരും കൊറന്റയിനിലുള്ള കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷ, ഭക്ഷണം എന്നിവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. ക്ലോറിനേഷന് ആവശ്യമായ പ്രദേശങ്ങളിലും വീടുകളിലും യൂത്ത് ക്ലബ് ഏകോപനസമിതി മുഖേന അണുനശീകരണം നടത്തി. ഈ മൂന്ന് വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ കൊറോണ പരിശോധന നടത്തി. കണ്ടെയ്മെന്റ് സോണുകളില്‍ രാത്രി 7 മണിവരെയും മറ്റിടങ്ങളില്‍ 8 മണിവരെയും മാത്രമേ കട കമ്പോളങ്ങള്‍ അനുവദിക്കൂ. സ്ഥപനങ്ങളിലും കട കമ്പോളങ്ങളിലും മാസ്ക്, സാനിടൈസര്‍ ,സന്ദര്‍ശന രജിസ്റ്റര്‍ എന്നിവ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.