വർക്കല ഇലകമണിൽ തെളിവുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തി നടത്തിയ മോഷണം : ദമ്പതികൾ പിടിയിലായി

eiTXM7R24351_compress4

 

വർക്കല : ഇലകമണിൽ പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന സുധീർഖാന്റെ വീട്ടിൽ നിന്നും രാത്രി എക്സ്റ്റൻഷൻ സ്റ്റിക്കും, കാന്തവും ഉപയോഗിച്ച് താക്കോൽ കൂട്ടം കൈക്കലാക്കി അഞ്ച് ലക്ഷം രൂപയും മൂന്നു പവൻ സ്വർണ്ണാഭരണവും, വിദേശ കറൺസിയും മോഷിച്ച കേസിൽ വർക്കല ചിലക്കൂർ വലിയ പള്ളിക്ക് സമീപം വട്ടവിള കടയിൽ വീട്ടിൽ ഹബീബുള്ളയുടെ മകൻ റിയാസി(29)നെയും ഭാര്യ പൂവത്തൂർ മഞ്ചവിളാകം കൊല്ലയിൽ ശ്രീവിലാസം വീട്ടിൽ ഗില്ഡ സരോജത്തിന്റെ മകൾ ആൻസി(24) എന്നിവരെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മോഷണ മുതലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ യാതൊരു തെളിവുകളും ഇല്ലാത്ത ഈ കേസിൽ വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ, അയിരൂർ എസ്‌ഐ രാജേഷ് എന്നിവർ ചേർന്ന് തികച്ചും ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. എ. എസ്‌ഐ ഇതിഹാസ് നായർ, എസ്‌സിപിഒമാരായ തുളസി, സജീവ്, ബിന്ദു, ധന്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!