റോഡ് വശങ്ങളിൽ തടി കച്ചവടം, അപകടഭീതിയിൽ യാത്രക്കാർ

eiJWLOS5201

 

 

മാറനല്ലൂർ: അപകടമുണ്ടാക്കുംവിധം റോഡ് വശങ്ങളിൽ റോഡും കയ്യേറി പലയടങ്ങളിൽനിന്നു മുറിച്ചുകൊണ്ടുവരുന്ന തടികൾ കൂട്ടിയിട്ട് കച്ചവടം നടത്തുന്നത് അപകട സാധ്യത കൂട്ടുന്നതായി പരാതി. മാറനല്ലൂർ കവലയിൽനിന്ന്‌ അരുവിക്കരവരെ പോകുന്ന രണ്ടരക്കിലോമീറ്റർ ദൂരത്തിൽ പലയിടങ്ങളിലും റോഡിന് വശങ്ങളിൽ തടികളും നിർമാണസാമഗ്രികളും കൂട്ടിയിട്ടിട്ടുണ്ട്.വീതിയേറിയ പല ഭാഗങ്ങളിലും ഇപ്പോൾ തടിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻപോലും സ്ഥലമില്ല. മാറനല്ലൂർ-പുന്നാവൂർ റോഡിലെ കനാലിനു കുറുകേയുള്ള ഇടുങ്ങിയ പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രമാണ് കടന്നുപോകാൻ കഴിയുന്നത്. ഇതുകാരണം ചിലപ്പോൾ ഒരു വശത്തുനിന്നുവരുന്ന വാഹനങ്ങൾ പോയിക്കഴിഞ്ഞ ശേഷമാണ് മറുവശത്തുനിന്നു വാഹനങ്ങൾ പാലത്തിലേക്ക് കടക്കുന്നത്.റോഡരികിൽ തടി കൂട്ടിയിട്ടിരിക്കുന്നതുകാരണം പുന്നാവൂർ റോഡിൽനിന്നുവരുന്ന വാഹനങ്ങൾക്ക് ഒതുക്കിനിർത്താൻ കഴിയാത്ത സ്ഥിതിയാണ്. തടി കിടക്കുന്നതുകാരണം വാഹനങ്ങൾ നടുറോഡിലാണ് ഇപ്പോൾ നിർത്തുന്നത്. ഇതുകാരണം എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമില്ലെന്നാണ് ആക്ഷേപം.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!