മുദാക്കൽ: പൊയ്കമുക്ക് പറങ്കിമാംവിളയിൽ അനിൽ കുമാറിൻ്റെയും കുടുംബത്തിൻ്റെയും ദുരിതജീവിതത്തിന് യൂത്ത് കോൺഗ്രസ് അറുതി വരുത്തി. പൊട്ടി പൊളിഞ്ഞുവീഴാറായ കൂരയ്ക്കുള്ളിൽ ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും, വൃദ്ധമാതാവിനുമൊപ്പമായിരുന്നു അനിൽകുമാറിൻ്റെ താമസം.ദുരിത വാർത്തയറിഞ്ഞ യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും അനിൽകുമാറിനും കുടുംബത്തിനും വാസയോഗ്യമായ വീട് പണിത് നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.തുടർന്ന് സുമനസ്സുകളുടെ സഹായത്താൽ വീട് നിർമ്മാണം ആരംഭിക്കുകയും വീടുപണി പൂർത്തീകരിക്കുകയും ചെയ്തു.പുതിയ ഭവനത്തിൻ്റെ പാലുകാച്ച് വെള്ളിയാഴ്ച നടന്നു.കെപിസിസി സെക്രട്ടറി എം എ ലത്തീഫ്, ഇളമ്പ ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം എസ് അഭിജിത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്മാരായ ശരുൺ കുമാർ, സുജിത്ത് ചെമ്പൂര്, അനന്തു, അജിൻ, വസന്ത തുടങ്ങിയവർ പങ്കെടുത്തു.