അഴൂർ : അഴൂർ മരങ്ങാട്ടുകോണം എൻഎസ്എസ് കരയോഗം നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു. കരയോഗം സെക്രട്ടറി മരങ്ങാട്ടുകോണം വിനോദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ചു എൻഎസ്എസ് ചിറയിൻകീഴ് മേഖല കൺവീനർ പാലവിള സുരേഷ്, കരയോഗം പ്രസിഡന്റ് സേതുമാധവൻ നായർ, അഴൂർ മുട്ടപ്പലം എൻഎസ്എസ് കരയോഗം മുൻ പ്രസിഡന്റ് ഗോപിനാഥൻ നായർ എന്നിവർ ചേർന്നു ശിലാ സ്ഥാപനം നടത്തി. ആചാര്യ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന യോടെ നടന്ന ചടങ്ങിൽ കരയോഗം വൈസ് പ്രസിഡന്റ് സുരേഷ്, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ
മുരളീധരൻ നായർ, ഭരണ സമതി അംഗങ്ങളായ ശശിധരൻ നായർ, ഗോപാല കുറുപ്പ്, വനിതാ സമാജം ഭാരവാഹികൾ, കരയോഗ അംഗങ്ങൾ എന്നിവർ പങ്കെടുത്തു