ആറ്റിങ്ങൽ :യുവതിയുടെ വിവാഹമോതിരം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റി. കാരേറ്റ് സ്വദേശിയായ ഷീന എന്ന യുവതിയാണ് വിരലിൽ വിവാഹ മോതിരം മുറുകി നീരുവന്ന നിലയിൽ ഫയർ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ആറ്റിങ്ങൽ നിലയത്തിലെ എ. എസ്. റ്റി. ഒ ശശികുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റി.