പള്ളിക്കൽ :ബാലികയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. മരുതിക്കുന്ന് മുല്ലനല്ലൂർ പുത്തൻ വീട്ടിൽ സലിമിന്റെ മകൻ ഷമീർ(32) ,മരുതികുന്ന് മുല്ലനല്ലൂർ പുത്തൻ വീട്ടിൽ സഫറുള്ള(44) എന്നിവരാണ് പിടിയിൽ ആയത്. സഫറുള്ള നാവായിക്കുളം പഞ്ചായത്ത് മെമ്പർ കൂടി ആണ്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഷമീർ ആറുമാസക്കാലമായി കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു.ഈ വിവരം സുഹൃത്തായ പഞ്ചായത്ത് മെമ്പർ സഫറുള്ളയോട് പറയുകയും, സഫറുള്ള കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഈ വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പള്ളിക്കൽ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശരലാൽ, എ. എസ്. ഐ അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.