പാലോട് : കിണറ്റിൽ വീണ ചക്ക എടുക്കുന്നതിനിടയിൽ കയർപൊട്ടി ഉള്ളിൽ അകപ്പെട്ട് യുവാവിന് പരിക്കേറ്റു. പാലോട് നന്ദിയോട് കള്ളിപ്പാറ ലീല ഭവനിൽ സതീശനാണ് (29) പരുക്കേറ്റത്. വീട്ടിനടുത്തുള്ള പ്ളാവിൽ നിന്നും സതീശൻ അടർത്തിയ ചക്ക കിണറിനുള്ളിൽ വീണതിനെ തുടർന്ന് അതെടുക്കാൻ കയർകെട്ടി ഇറങ്ങിയപ്പോഴാണ് ഉള്ളിൽ വീണത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിതുരയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർമാൻ അനു അമ്പത് അടിയോളം താഴ്ചയുള്ള കിണറിനുള്ളിൽ ഇറങ്ങി സതീശനെ രക്ഷപ്പെടുത്തുകയായിരുന്നു. കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ച സതീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..