ചെറുന്നിയൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ഓഡിറ്റോറിയം നിർമാണത്തിനിടെ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മണ്ണിടിഞ്ഞു വീണു മണ്ണിനടിയിൽ പെട്ടു. പശ്ചിമ ബംഗാൾ സ്വദേശികളായ അർജുൻ (28) ജയദേവ് (27) വിനോദ് (23) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം.
ചെറുന്നിയൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ആഡിറ്റോറിയത്തിന്റെ നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയിൽ പെട്ട തൊഴിലാളികളെ ഉടൻ തന്നെ നാട്ടുകാരും വർക്കല പോലീസും വർക്കല ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷപ്പെടുത്തി. മൂന്ന് തൊഴിലാളികളെയും വർക്കല ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും ഫയർഫോഴ്സും സമയോചിതമായി രക്ഷാപ്രവർത്തനം നടത്തിയതുകൊണ്ട് തൊഴിലാളികളുടെ ജീവൻ രക്ഷപെട്ടു. തൊഴിലാളികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.